പ്ലേ കണക്ട് ആപ്പിനെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ഇവിടെ കണ്ടെത്താം.
🔍
കേരളത്തിലെ കായികതാരങ്ങൾക്കായുള്ള പ്രധാന കമ്മ്യൂണിറ്റി ആപ്പാണ് പ്ലേ കണക്ട്. അടുത്തുള്ള കളിക്കാരെ കണ്ടെത്താനും, ഓപ്പൺ മത്സരങ്ങളിൽ പങ്കാളിയാകാനും, ടീം ഉണ്ടാക്കാനും, ചലഞ്ചുകൾ അയക്കാനും, ക്വിക്ക് ക്രിക്കറ്റ് ലൈവ് സ്കോർ ചെയ്യാനും, ടർഫുകളും സ്പോർട്സ് ഷോപ്പുകളും കണ്ടെത്താനും ഇത് സഹായിക്കുന്നു.
അല്ല! പ്രൊഫൈൽ ഉണ്ടാക്കൽ, മത്സരങ്ങൾ കണ്ടെത്തൽ, ടീം രൂപീകരിക്കൽ, മാച്ചുകളിൽ പങ്കെടുക്കൽ, ക്വിക്ക് ക്രിക്കറ്റ് സ്കോറിംഗ് തുടങ്ങിയ എല്ലാ പ്രധാന സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്.
ക്രിക്കറ്റ് (ടെന്നീസ് ബോൾ & ലെതർ ബോൾ), ഫുട്ബോൾ (7s & 11s), ബാഡ്മിന്റൺ, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങി കേരളത്തിലെ പ്രധാന കായിക ഇനങ്ങളെല്ലാം ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്ലേ കണക്ട് ലോഞ്ചിന്റെ ഭാഗമായി, രജിസ്റ്റർ ചെയ്യുന്ന കളിക്കാർക്ക് 1 വർഷത്തേക്ക് സൗജന്യമായി പ്രോ ഫീച്ചറുകൾ (കളിക്കാരുടെ ഫോൺ നമ്പർ അൺലോക്ക് ചെയ്യാനുള്ള സൗകര്യം) ആപ്പിൽ നിന്നും സൗജന്യമായി ആക്റ്റിവേറ്റ് ചെയ്യാം.
പ്ലേ കണക്റ്റിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനും ഉപയോഗിക്കാനും കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. ഈ പ്ലാറ്റ്ഫോം മുതിർന്നവർക്കായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്; 18 വയസ്സിൽ താഴെയുള്ളവർക്കായി ഉദ്ദേശിച്ചിട്ടുള്ളതല്ല. 18 വയസ്സിൽ താഴെയുള്ളവർ അക്കൗണ്ട് നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും യാതൊരു ഇളവുമില്ലാതെ കർശനമായി നിരോധിച്ചിരിക്കുന്നു. പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണത്തിനും അക്കൗണ്ടും വിവരങ്ങളും നീക്കം ചെയ്യുന്നതിനുമായി playconnect@mrdesigns.in എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ്.
അതെ. വ്യാജ പ്രൊഫൈലുകളും സ്പാമർമാരും ഉണ്ടാകുന്നത് തടയാൻ പരിശോധിച്ചുറപ്പിച്ച യഥാർത്ഥ ജിമെയിൽ വിലാസവും 6-അക്ക OTP വെരിഫിക്കേഷനും നിർബന്ധമാക്കിയിരിക്കുന്നു.
നിങ്ങളുടെ ജിമെയിലിലെ സ്പാം (Spam) അല്ലെങ്കിൽ അപ്ഡേറ്റ്സ് ഫോൾഡർ പരിശോധിക്കുക. ലഭിച്ചില്ലെങ്കിൽ 60 സെക്കൻഡ് കൂൾഡൗൺ കഴിഞ്ഞ ശേഷം "Resend OTP" അമർത്തുക.
അതെ. ഗൂഗിൾ, ഫേസ്ബുക്ക് എന്നിവ വഴി എളുപ്പത്തിലും സുരക്ഷിതമായും ലോഗിൻ ചെയ്യാൻ സാധിക്കും.
ലോഗിൻ സ്ക്രീനിലെ "Forgot Password" ക്ലിക്ക് ചെയ്ത് ജിമെയിൽ നൽകിയാൽ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള ലിങ്ക് ഇമെയിലിൽ ലഭിക്കും.
പ്രൊഫൈൽ ടാബിൽ പോയി "Edit Profile" അമർത്തി ഫോട്ടോ, കളിക്കുന്ന ശൈലി, പൊസിഷൻ, ബയോ എന്നിവ നൽകി പ്രൊഫൈൽ പൂർത്തിയാക്കാം.
കളിക്കാരുടെ സ്വകാര്യത സംരക്ഷിക്കാനും ശല്യപ്പെടുത്തലുകൾ തടയാനുമാണ് ഫോൺ നമ്പർ മറച്ചിരിക്കുന്നത്. പ്രോ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമേ കോൺടാക്റ്റ് നമ്പർ കാണാൻ കഴിയൂ.
ടീംസ് വിഭാഗത്തിൽ പോയി "Create Team" വഴി ടീം പേരും സ്ഥലവും ലോഗോയും നൽകുക. ശേഷം കളിക്കാരെ തിരഞ്ഞ് ടീമിലേക്ക് ക്ഷണിക്കാം.
കളിക്കാൻ ആളുകൾ തികയാതെ വരുമ്പോൾ പൊസിഷനും സ്ഥലവും വ്യക്തമാക്കി "Need Players" പോസ്റ്റ് ചെയ്യാം. സമീപത്തുള്ള കളിക്കാർക്ക് ഇത് വഴി ടീമിൽ ചേരാം.
മറ്റ് ടീമുകൾക്ക് നേരിട്ട് മത്സര ചലഞ്ച് അയക്കാം. എതിർ ടീം മാനേജർ ചലഞ്ച് സ്വീകരിച്ചാൽ മത്സരം ഷെഡ്യൂൾ ചെയ്യപ്പെടും.
ലോക്കൽ ടർഫ്, ക്ലബ്ബ് ക്രിക്കറ്റ് മത്സരങ്ങൾക്കായി പ്ലേ കണക്ട് ഒരുക്കിയ ഡിജിറ്റൽ സ്കോറിംഗ് സംവിധാനമാണിത്. ബോൾ-ബൈ-ബോൾ സ്കോർ, എക്സ്ട്രാസ്, വിക്കറ്റുകൾ, റൺറേറ്റ്, മാൻ ഓഫ് ദി മാച്ച് എന്നിവ ഇതിലൂടെ എളുപ്പത്തിൽ രേഖപ്പെടുത്താം.
അതെ! നെറ്റ്വർക്ക് ഇല്ലാത്ത ഗ്രൗണ്ടുകളിലും മത്സരങ്ങൾ പൂർണ്ണമായി ഓഫ്ലൈനിൽ സ്കോർ ചെയ്യാം. ഇന്റർനെറ്റ് ലഭ്യമാകുമ്പോൾ വിവരങ്ങൾ തനിയെ സെർവറിലേക്ക് സിങ്ക് ആകും.
അതെ! "Undo" ബട്ടൺ വഴി അവസാനം രേഖപ്പെടുത്തിയ ബോളിന്റെ വിവരങ്ങൾ മാറ്റി ശരിയാക്കാൻ സാധിക്കും.
അതെ! മത്സരം കഴിഞ്ഞയുടൻ മനോഹരമായ സ്കോർകാർഡും മാൻ ഓഫ് ദി മാച്ച് പോസ്റ്ററും ഒറ്റ ക്ലിക്കിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാം.
ഗ്രൗണ്ട്സ് വിഭാഗത്തിൽ പോയി ജില്ലയും കായിക ഇനങ്ങളും തിരഞ്ഞെടുത്ത് ഫ്ലഡ്ലൈറ്റ്, പാർക്കിംഗ് സൗകര്യങ്ങളുള്ള അടുത്തുള്ള ടർഫുകൾ കണ്ടെത്താം.
വെന്യൂ ഓണർ ആയി രജിസ്റ്റർ ചെയ്ത ശേഷം ഗ്രൗണ്ട് വിവരങ്ങളും ഫോട്ടോകളും നൽകി സമർപ്പിക്കാം. അഡ്മിൻ പരിശോധിച്ച ശേഷം ലിസ്റ്റിംഗ് ലൈവ് ആകുന്നതാണ്.
സ്പോർട്സ് കിറ്റുകൾ, ജേഴ്സികൾ, ബൂട്ട്സ് എന്നിവ വാങ്ങാൻ സഹായിക്കുന്ന കേരളത്തിലെ സ്പോർട്സ് കടകളുടെ ലിസ്റ്റിംഗാണിത്.
രണ്ട് രീതിയിൽ അക്കൗണ്ട് നീക്കം ചെയ്യാം: (1) ആപ്പിൽ: Drawer ➔ Account Settings ➔ Delete Account വഴി പാസ്വേഡ് നൽകുക; അല്ലെങ്കിൽ (2) വെബ്സൈറ്റിലൂടെ: https://playconnect.mrdesigns.in/delete-account എന്ന ലിങ്കിൽ നേരിട്ട് പ്രവേശിച്ച് ഡിലീറ്റ് ചെയ്യാം.
നിങ്ങളുടെ പേര്, ഫോട്ടോകൾ, ഫോൺ നമ്പർ, ഇമെയിൽ എന്നിവ സെർവറിൽ നിന്ന് ഉടനടി പൂർണ്ണമായി നീക്കം ചെയ്യപ്പെടും. മുൻകാല മത്സരങ്ങളിൽ നിങ്ങളുടെ പേരിന് പകരം "Deleted player" എന്ന് കാണിക്കും.
പ്രൊഫൈലിലെ മെനുവിൽ നിന്ന് "Report User" ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ playconnect@mrdesigns.in എന്ന ഇമെയിലിലേക്ക് പരാതി അയക്കുക. മോശം പെരുമാറ്റങ്ങളും പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകളും മോഡറേഷൻ സംഘം 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ഒരിക്കലുമില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റാർക്കും വിൽക്കുകയോ പരസ്യങ്ങൾക്ക് കൈമാറുകയോ ചെയ്യുന്നില്ല.
playconnect@mrdesigns.in എന്ന ഔദ്യോഗിക ഇമെയിലിലൂടെയോ, https://playconnect.mrdesigns.in/contact പേജിലൂടെയോ, ആപ്പിലെ Feedback വഴിയോ ഞങ്ങളെ ബന്ധപ്പെടാം.
🔍
ചോദ്യങ്ങളൊന്നും കണ്ടെത്താനായില്ല
മറ്റൊരു പദം തിരയുക അല്ലെങ്കിൽ താഴെയുള്ള ബട്ടൺ വഴി ഞങ്ങളെ നേരിട്ട് ബന്ധപ്പെടുക.
നിങ്ങളുടെ ചോദ്യത്തിന് ഇവിടെ ഉത്തരം ലഭിച്ചില്ലേ?
ഞങ്ങളുടെ സപ്പോർട്ട് ടീമുമായി നേരിട്ട് ബന്ധപ്പെടുക. 24 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കുന്നതാണ്.